എടമുട്ടം ക്രിസ്തുരാജ ദൈവാലയത്തിൽ തിരുനാൾ കൊടിയേറി

തൃപ്രയാർ: എടമുട്ടം ക്രിസ്തുരാജ ദൈവാലയത്തിൽ ക്രിസ്തുരാജന്റെ രാജത്വ തിരുനാളിന്റെ കൊടിയേറ്റം ഇരിഞ്ഞാലക്കുട രൂപത വികാരി ജനറാൾ ഫാദർ ജോസ് മാളിയേക്കൽ നിർവഹിച്ചു. വികാരി ഫാദർ ജോമിൻ ചെരടായ് , കൈക്കാരന്മാരായ ക്ലെമെന്റ് കുരുതുകുളങ്ങര മീൻപറമ്പിൽ , റോയ് പുലിക്കോട്ടിൽ , തിരുന്നാൾ ജനറൽ കൺവീനർ ജോയ് താടിക്കാരൻ എന്നിവരുടെ സാനിധ്യത്തിൽ ആണ് ചടങ്ങുകൾ നടന്നത്.നവംബർ 20,21 തിയ്യതികളിൽ ആണ് തിരുന്നാൾ ആഘോഷിക്കുന്നത് , തിരുന്നാൾ ദിനത്തിൽ വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് പൊതുവണക്കത്തിന് സൗകര്യമുണ്ടായിരിക്കുന്നതാണ്.

Comments