ജന്മനാടിനൊപ്പം മണപ്പുറം എന്ന പദ്ധതി കൊല്ലം സേവാഭാരതിയിലൂടെ

ഓൺലൈൻ വിദ്യാഭ്യാസ പഠനസൗകര്യത്തിനായി മണപ്പുറം ഫൗണ്ടേഷൻ കൊല്ലം സേവാഭാരതി സംഘടന തിരഞ്ഞെടുക്കുന്ന നിർധനരായ കുട്ടികൾക്ക് പത്ത് മൊബൈൽ ഫോണുകൾ മണപ്പുറം ഫൗണ്ടേഷൻ സി ഇ ഒ ജോർജ് ഡി ദാസ് സിനി ആർട്ടിസ്റ്റ് ശ്രീ. വിവേക് ഗോപന് സമർപ്പിച്ചു. മണപ്പുറം ഫൗണ്ടേഷൻ ൻറ സാമൂഹിക പ്രതിബദ്ധത വിഭാഗം നടത്തിവരുന്ന അമൂല്യമായ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും കൊവിഡ് കാലഘട്ടങ്ങളിൽ കേരളമൊട്ടാകെ നടത്തി വന്നിട്ടുള്ള സാമൂഹ്യപ്രവർത്തനങ്ങൾ അഭിനന്ദനീയം എന്ന് പ്രോത്സാഹിപ്പിക്കുകയും ചെയ്തു ശ്രീ വിവേക് ഗോപൻ. മണപ്പുറം ഗീതാ രവി പബ്ളിക് സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി മൃദുല മധു സ്വാഗതം നൽകിയ ചടങ്ങിൽ, മണപ്പുറം ഫൗണ്ടേഷൻ ചീഫ് മാനേജർ ശ്രീമതി. ശിൽപ്പ ട്രീസ കൃതജ്ഞത അറിയിച്ചു. മണപ്പുറം ഫൗണ്ടേഷൻ സാമൂഹിക പ്രതിബദ്ധത വിഭാഗം പ്രതിനിധി അഖില തോപ്പിൽ, സൂരജ് കൊമ്പൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

Comments