ദിൻരാജിന് കേരള ലളിതകലാ അക്കാദമിയുടെ കാർട്ടൂൺ പുരസ്കാരം

തൃപ്രയാർ: കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന കാർട്ടൂൺ പുരസ്കാരം ലഭിച്ച സന്തോഷത്തിലാണ് വലപ്പാട് എടമുട്ടം സ്വദേശി പാണ്ടാത്ത് ദിൻരാജ്.

നേരത്തെ ലളിത കലാ അക്കാദമിയുടെ ഓണറബിൾ മെൻഷൻ അവാർഡ് രണ്ടു തവണ ലഭിച്ചിട്ടുണ്ട്. 1985-ൽ കോളേജ് പഠന കാലത്താണ് കാർട്ടൂൺ വരച്ച് തുടങ്ങിയത്. ആനുകാലികങ്ങളിലും വരക്കാറുണ്ടായിരുന്നു. പത്ത് വർഷം മുംബൈയിൽ ആയിരുന്നു. രണ്ടായിരത്തിൽ തിരിച്ചെത്തി കാർട്ടൂൺ രംഗത്ത് സജീവമായി. പൊളിറ്റിക്കൽ കാർട്ടൂണിലാണ് ശ്രദ്ധ പതിപ്പിച്ചിരുന്നത്.

ഹാസ്യ കൈരളി, പാര എന്നീ മാസികകളിൽ വരക്കുക പതിവായിരുന്നു. ഇപ്പോൾ ഹാസ്യ കൈരളിയിൽ സ്ഥിരം പംക്തി ചെയ്യുന്നുണ്ട്. കേരള കാർട്ടൂൺ അക്കാദമിയുടെ കാരിക്കേച്ചർ അവാർഡ് ലഭിച്ചിട്ടുണ്ട്. കാർട്ടൂൺ വാച്ച് മാഗസിൻ ഡൽഹിയിൽ നടത്തിയ ദേശീയതല കാർട്ടൂൺ മത്സരത്തിൽ സ്പെഷൽ പ്രൈസ് മൂന്ന് തവണ നേടിയിട്ടുണ്ട്.

 സംസ്ഥാന വനിതാ ശിശുവികസന വകുപ്പിലേക്ക് വേണ്ടി കാർട്ടൂൺ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഹാസ്യ കൈരളിയിൽ വന്ന കാർട്ടൂണുകളാണ് അവാർഡിന് അർഹമായത്. മകൾ നിയാ രാജും കാർട്ടൂൺ രംഗത്തുണ്ട്. ഭാര്യ അർച്ചന.

Comments