റോഡ് നന്നാക്കാത്തതിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

കാഞ്ഞാണി: പെരിങ്ങോട്ടുകര - കാഞ്ഞാണി റോഡ് കുടിവെള്ള പദ്ധതിക്കായി പൊളിച്ചത്‌ നന്നാക്കാത്തതിൽ പ്രതിഷേധിച്ച് അന്തിക്കാട് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പുത്തൻപീടിക സെൻററിൽ ശയനപ്രദക്ഷിണ സമരം നടത്തി. നാട്ടിക ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ആൻ്റോ തൊറയൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ഷാജു മാളിയേക്കൽ അധ്യക്ഷത വഹിച്ചു. 

Comments