ചായക്കട നടത്തിയ വരുമാനം കൊണ്ട് ലോകം ചുറ്റിയ സഞ്ചാരിയായ വിജയൻ അന്തരിച്ചു.

ലോക സഞ്ചാരിയായ ഹോട്ടൽ ഉടമ വിജയൻ (76) മരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
കൊച്ചി കടവന്ത്ര സ്വദേശിയായ വിജയന്‍ ഭാര്യ മോഹനക്കൊപ്പം 26 രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.

കടവന്ത്ര ഗാന്ധിനഗറില്‍ ബാലാജി കോഫി ഹൌസ് നടത്തുന്ന വിജയനും മോഹനയും ചായക്കടയിൽ നിന്നുള്ള വരുമാനം കൊണ്ടായിരുന്നു ലോകം ചുറ്റിയിരുന്നത്. റഷ്യ സന്ദർശിച്ച ശേഷം മൂന്നാഴ്ച മുൻപാണ് നാട്ടില്‍ മടങ്ങിയെത്തിയത്. ജപ്പാനിലേക്ക് അടുത്ത യാത്ര പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. 56 ഉം 55 ഉം വയസുള്ളപ്പോഴായിരുന്നു ദമ്പതികളുടെ ആദ്യവിദേശയാത്ര. 

advertisement


Comments