പൂർവ്വ വിദ്യാർത്ഥി സംഗമം

അന്തിക്കാട് ഹൈസ്കൂളിലെ 1990 എസ്എസ്എൽസി ബാച്ചിൻ്റെ ആഭിമുഖ്യത്തിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി. മുൻ എച്ച്എം എ.കെ. ബേബി ടീച്ചർ ഉദ്ഘാടനം ചെയ്തു. അന്തിക്കാട് സതീശൻ അധ്യക്ഷനായി. എം.കെ. ബേബി ടീച്ചർക്ക് ഗുരു ദക്ഷിണ പുരസ്കാരം നൽകി. അന്തിക്കാട് സതീശൻ നൽകി ആദരിച്ചു. വി.ജി. അനിൽകുമാറിൻ്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ അക്ഷര നക്ഷത്രം പുരസ്കാരം അന്തിക്കാട് ഹൈസ്കൂളിനു വേണ്ടി എച്ച്എം വി.ആർ. ഷെല്ലിടീച്ചർ ഏറ്റുവാങ്ങി.  

Comments