ആലപ്പാട്-പുറത്തൂർ പ്രദേശങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു

ആലപ്പാട്: വ്യാപാരി വ്യവസായി ഏകോപനസമിതി ആലപ്പാട് യൂണിറ്റ്, ജനമൈത്രി ഫൗണ്ടേഷൻ, അന്തിക്കാട് പോലീസ്, കേരള വിഷൻ എന്നിവ ചേർന്ന് ആലപ്പാട്-പുറത്തൂർ പ്രദേശങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. അന്തിക്കാട് എസ്എച്ച്ഒ അനീഷ് കരീം സ്വിച്ച് ഓൺ ചെയ്തു. ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ഇന്ദുലാൽ അധ്യക്ഷനായി. രമേഷ് അനന്യ, ഡോ. ആന്റണി തോപ്പിൽ, മുരളി മേനോത്തുപറമ്പിൽ, സിജോ കുണ്ടുകുളം, ഭാഗ്യനാഥൻ, സി.കെ. ഷൺമുഖൻ, ടി.എസ്. സുമേഷ് എന്നിവർ പ്രസംഗിച്ചു. കോൾമേഖലകൾ ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ 21 സിസിടിവി ക്യാമറകളാണ് സ്ഥാപിച്ചത്. എല്ലാം പോലീസ് സ്റ്റേഷനിലിരുന്ന് തത്സമയം നിരീക്ഷിക്കാം.

Comments