വെളുത്തൂരിൽ കിണറ്റിൽ വീണ പശുവിനെ രക്ഷിച്ചു

അരിമ്പൂർ: വെളുത്തൂരിൽ പുല്ല് മൂടിയ കിണറ്റിൽ വീണ പശുവിന് നാട്ടുകാരും ഫയർഫോഴ്സും രക്ഷകരായി. നമ്പോർക്കാവ് ക്ഷേത്രത്തിന് സമീപത്തെ പുല്ല് നിറഞ്ഞ പറമ്പിലെ കിണറ്റിലാണ് പശു വീണത്. പനമൂക്കത്ത് സുമനയുടെ പശു പുല്ല് തിന്നുന്നതിനിടെ കാട് പിടിച്ച് കിടക്കുന്ന കിണറ്റിലേയ്ക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് എത്തിയ നാട്ടുകാരിലൊരാൾ കിണറ്റിലിറങ്ങി കയറിട്ട് പശുവിനെ വെള്ളത്തിന് മുകളിൽ താങ്ങി നിറുത്തി. തുടർന്ന് തൃശൂരിൽ നിന്നും ഫയർ ഫോഴ്സെത്തിയാണ് പശുവിനെ കിണറ്റിൽ നിന്നും കയറ്റിയത്. ഫയർഫോഴ്സ് സേനാംഗങ്ങളോടൊപ്പം നാട്ടുകാരും രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.

Comments