മണലൂർ ഗോപിനാഥിന് ക്ഷേത്രകലാ പുരസ്കാരം

എടമുട്ടം എസ്.എൻ.എസ് സമാജം ശ്രീ ഭദ്രാചല സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈ പൂയത്തോടനുബന്ധിച്ച് സമാജം ഏർപ്പെടുത്തിയ ക്ഷേത്ര കലാ പുരസ്കാരം 10,001 രൂപയും ഫലകവും പ്രശസ്ത ഓട്ടൻതുള്ളൽ കലാകാരൻ മണലൂർ ഗോപിനാഥന് സമ്മാനിച്ചു. നവരാത്രി മണ്ഡപത്തിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം മഞ്ജുള അരുണൻ സെൻ്റർ ശാഖക്ക് വേണ്ടിയുള്ള പുരസ്കാരം സമ്മാനിച്ചു. സമാജം സെക്രട്ടറി സുധീർ പട്ടാലി അദ്ധ്യക്ഷനായി. ചടങ്ങിൽ സെൻ്റർ വി.ആർ മോഹൻദാസ്, പി.എൻ സുചിന്ദ്, ബാബു പാണപറമ്പിൽ, അജിത്ത് കാരയിൽ, രഘുലാൽ വടുക്കുംഞ്ചേരി, സലീൽ കിഴക്കൂട്ടയിൽ, കിഷോർ കൊണ്ടിയാറ, ധർമ്മദേവൻ പാണ പറമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് മണലൂർ ഗോപിനാഥൻ അവതരിപ്പിച്ച ഓട്ടൻതുള്ളലും, എടമുട്ടം നാട്യകലാക്ഷേത്രം ജിനേഷ് കൊണ്ടിയാറയുടെ നേതൃത്വത്തിൽ നൃത്തനൃത്യങ്ങളും നടന്നു.

Comments