ബിജെപി തളിക്കുളം പഞ്ചായത്ത് നേതൃയോഗം

ബിജെപി തളിക്കുളം പഞ്ചായത്ത് നേതൃയോഗം ജില്ലാ സെക്രട്ടറി ലോചനൻ അമ്പാട്ട് ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കെ.ആർ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജസ്റ്റിൻ ജേക്കബ്ബ് പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നു. മണ്ഡലം പ്രസിഡൻ്റ് ഇ.പി.ഹരീഷ്, ജന.സെക്രട്ടറി എ.കെ.ചന്ദ്രശേഖരൻ, പഞ്ചായത്ത് ജന.സെക്രട്ടറി വേലായുധൻ തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ സത്വര നടപടികൾ കൈക്കൊള്ളണമെന്നും, കടൽക്ഷോഭം തടയുന്നതിന് ശാസ്ത്രീയമായി കടൽഭിത്തി നിർമ്മിക്കണമെന്നും, വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് കച്ചവടത്തിനെതിരെ കർശന നടപടികൾ കൈ കൊള്ളണമെന്നും പ്രമേയങ്ങൾ വഴി യോഗം ആവശ്യപ്പെട്ടു. മണ്ഡലം ഭാരവാഹികളായ ഭഗീഷ് പൂരാടൻ, ലിജി മനോഹരൻ, മനേഷ് നളൻ, ബിജോയ് പുളിയമ്പ്ര, ഗ്രാമ പഞ്ചായത്ത് അംഗങ്ങളും പാർട്ടി ഭാരവാഹികളുമായ ബിന്നി അറയ്ക്കൽ, ഷാജി ആലുങ്ങൽ, ഐ.എസ്. അനിൽ കുമാർ,സ്മിത ധനഞ്ജയൻ, വീണ തുടങ്ങിയവർ പങ്കെടുത്തു.

Comments