വെസ്റ്റേൺ വേവ്സ് കുടുംബ കൂട്ടായ്മ രൂപികരിച്ചു

വെസ്റ്റേൺ വേവ്സ് എന്ന പേരിൽ കഴിമ്പ്രത്ത് പുതിയ കുടുംബ കൂട്ടായ്മ രൂപികരിച്ചു. സി.സി.മുകുന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്ത് മെമ്പർ മഞ്ജുള അരുണൻ മുഖ്യാഥിതിയായി. വാർഡംഗങ്ങളായ ഷൈൻ നേടിയിരിപ്പിൽ, ഫാത്തിമ സലിം, പി.ആർ. തരാനാഥൻ, സൊസൈറ്റി പ്രസിഡന്റ്‌ മണികണ്ഠൻ സെക്രട്ടറി സജിൽ, എക്സിക്യൂട്ടീവ് മെമ്പർ രമേശ്‌ ബാബു എന്നിവർ സംസാരിച്ചു. വലപ്പാട് ഹെൽത്ത് ഇൻസ്‌പെക്ടർ രമേശ്‌, കൊച്ചിൻ മെട്രോ സിഐ സലിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

Comments